ഖത്തര്‍ രാജകുടുംബാംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല ബിന്‍ ജാസിം അല്‍ഥാനി അന്തരിച്ചു
ദോഹ : ഖത്തര്‍ രാജകുടുംബാംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല ബിന്‍ ജാസിം അല്‍താനി അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
വെള്ളിയാഴ്ച രാവിലെ അന്തരിച്ച മുന്‍ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല ബിന്‍ ജാസിം അല്‍ഥാനിയുടെ നിര്യാണത്തില്‍ അമീരി ദിവാന്‍ അനുശോചനം രേഖപ്പെടുത്തി.
2023 ജൂലൈ 22 ശനിയാഴ്ച മഗ്രിബ് നമസ്‌കാരത്തിന് ശേഷം ഇമാം മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബ് പള്ളിയില്‍ വെച്ച് മയ്യിത്ത് നമസ്‌കാരം നടത്തുകയും മൃതദേഹം പഴയ അല്‍ റയ്യാന്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കുകയും ചെയ്യും.
1978-1989 കാലഘട്ടത്തില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അദ്ദേഹം ഖത്തറിലെ വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണായക പങ്ക് വഹിച്ചതായി വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ട്വിറ്ററില്‍ നല്‍കിയ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.