Breaking NewsUncategorized

വിശുദ്ധ ഖുര്‍ആനിനെ അവഹേളിക്കുന്നതിനെരെ ശക്തമായ നിലപാട് ആവര്‍ത്തിച്ച് ഖത്തര്‍

ദോഹ: സ്വീഡനില്‍ വിശുദ്ധ ഖുര്‍ആന്‍ അവഹേളിക്കുകയും കത്തിക്കുകയും ചെയ്യുന്ന സംഭവങ്ങളെക്കുറിച്ച ശക്തമായ നിലപാട് ആവര്‍ത്തിച്ച് ഖത്തര്‍ . കഴിഞ്ഞ ദിവസം നടന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ (ഒഐസി) അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ അസാധാരണ യോഗത്തിലാണ് ഖത്തര്‍ നിലപാട് ആവര്‍ത്തിച്ചത്.

ഖത്തറിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ യോഗത്തില്‍ പങ്കെടുത്തു.

വിശുദ്ധ ഖുര്‍ആനിനെ അവഹേളിക്കുകയും കത്തിക്കുകയും ചെയ്ത കുറ്റകൃത്യത്തെ ഖത്തര്‍ ശക്തമായി അപലപിക്കുന്നതായും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും വിരുദ്ധമായ നടപടിയാണിതെന്നും ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!