Breaking NewsUncategorized
ദോഹ മെട്രോയുടെ മെട്രോ ലിങ്ക് ഓഗസ്റ്റ് 6 ഞായറാഴ്ച മുതല്‍ പുതിയ സര്‍വീസ്
ദോഹ: ദോഹ മെട്രോയുടെ മെട്രോ ലിങ്ക് ഓഗസ്റ്റ് 6 ഞായറാഴ്ച മുതല്‍ പുതിയ റൂട്ടില്‍ സര്‍വീസ് ആരംഭിക്കും.
റാസ് ബു ഫോണ്ടാസ് സ്റ്റേഷനില്‍ നിന്നുള്ള എം 129 ആയിരിക്കും പുതിയ റൂട്ട്, ബര്‍വ വില്ലേജ് , മദീനത്ന എന്നീ ഏരിയകള്‍ കവര്‍ ചെയ്യും.
ഖത്തര്‍ റെയിലിന്റെ മാപ്പ് അനുസരിച്ച്, മദീനത്നയ്ക്ക് ചുറ്റും 7 ബസ് സ്റ്റോപ്പുകള്‍ ഉണ്ട്.
മെട്രോലിങ്ക് ഒരു സൗജന്യ ബസ് സേവനമാണ്, എന്നാല്‍ ഉപയോക്താക്കള്‍ കര്‍വ ജേര്‍ണി പ്ളാനര്‍ ആപ്പിലെ സൗജന്യ ക്യൂ ആര് കോര്‍ഡ് ഡൗണ്‍ ലോഡ് ചെയ്യണം .