ഖത്തര്‍ ദേശിയ ക്രിക്കറ്റ് ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ച ഇര്‍ഷാദ് ഉളിയത്തടുക്കയെ കെഎംസിസി ഖത്തര്‍ മധൂര്‍ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു
ദോഹ : ഖത്തറിന്റെ 14 അംഗ ദേശീയ ടീമില്‍ ഓള്‍ റൗണ്ടറായി ഇടം നേടിയ കാസര്‍കോട് ഉളിയത്തടുക സ്വദേശി മുഹമ്മദ് ഇര്‍ഷാദിനെ ഖത്തര്‍ മധൂര്‍ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു
സെപ്റ്റംബര്‍ 15 മുതല്‍ 23 വരെ ഖത്തര്‍ വേദിയാകുന്ന ഗള്‍ഫ് രാജ്യങ്ങളുടെ ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഖത്തര്‍ ടീമിനായി മിന്നും പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് ഇര്‍ഷാദ് . കഴിഞ്ഞ ഏതാനും മാസങ്ങളായി നീണ്ടുനിന്ന പരിശീലനങ്ങള്‍ക്കൊടുവിലായിരുന്നു ദേശീയ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, യു.എ.ഇ എന്നീ ടീമുകളാണ് ഖത്തറിനൊപ്പം ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്.
ഹാരിസ് ചൂരിയുടെ അധ്യക്ഷദ്ധയില്‍ ചേര്‍ന്ന യോഗത്തില്‍ ഖത്തര്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, മണ്ഡലം പ്രസിഡന്റ് ഹാരിസ് ഏരിയാല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഷഫീഖ് ചെങ്കളം, മണ്ഡലം ഭാരവാഹികളായ ഹമീദ് അറന്തോട്, ഹനീഫ് പട്‌ള, എന്നിവര്‍ ഇര്‍ഷാദിന് ആശംസകള്‍ നേര്‍ന്നു, ഉബൈസ് ഇര്‍ഷാദ്, കരീം പുളിക്കൂര്‍ മഹ്ഷാദ് എന്നിവര്‍ സംബന്ധിച്ചു. ശരീഫ് മീപുഗിരി സ്വാഗതവും ശംസുദ്ധീന്‍ ചൂരി നന്ദിയും പറഞ്ഞു