Breaking NewsUncategorized

കത്താറയുടെ ഏഴാമത് ഖുര്‍ആന്‍ പാരായണ പുരസ്‌കാരത്തിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ – കത്താറയുടെ ഏഴാമത് ഖുര്‍ആന്‍ പാരായണ പുരസ്‌കാരത്തിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 15 വരെയാണ് രജിസ്ട്രേഷന്‍
സമയം. നിങ്ങളുടെ ശബ്ദം കൊണ്ട് ഖുര്‍ആനിനെ അലങ്കരിക്കൂ’ എന്ന പ്രമേയത്തോടെയാണ് മല്‍സരം നടക്കുക.

ഖുര്‍ആന്‍ പാരായണത്തിലെ വിശിഷ്ട പ്രതിഭകളെ കണ്ടെത്താനും തജ്വീദ് സയന്‍സിനെ അടിസ്ഥാനമാക്കി ലോകത്തിന് പാരായണക്കാരെ അവതരിപ്പിക്കാനും ലക്ഷ്യമിട്ട് അറബ്, ഇസ്ലാമിക ലോകത്ത് സാംസ്‌കാരികവും മതപരവുമായ പ്രധാന പങ്ക് വഹിക്കാനുള്ള കത്താറയുടെ പ്രതിബദ്ധതയിലാണ് ഈ സംരംഭങ്ങള്‍ വരുന്നത്.

ടെലിവിഷന്‍ എപ്പിസോഡുകളിലൂടെ ദോഹയില്‍ നടക്കുന്ന ഫൈനലിലേക്ക് കൂടുതല്‍ യോഗ്യത നേടുന്നതിന് ഏറ്റവും മികച്ച 100 പേരെ തിരഞ്ഞെടുക്കുന്നതിന് സ്‌ക്രീനിംഗ് കമ്മിറ്റി എല്ലാ പങ്കാളിത്തങ്ങളും വിലയിരുത്താന്‍ തുടങ്ങും. തജ്വീദിലും മനോഹരമായ പാരായണത്തിലും പ്രാവീണ്യം നേടിയ 6 അംഗങ്ങളാണ് അവാര്‍ഡിന്റെ ജൂറി കമ്മിറ്റിയിലുള്ളത്. അനുവദിച്ച അവാര്‍ഡിന്റെ മൂല്യം 900,000 റിയാല്‍ ആണ്. ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് 500,000 റിയാലും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 300,000 റിയാലും , മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 100,000 റിയാലും ലഭിക്കും.

Related Articles

Back to top button
error: Content is protected !!