Breaking NewsUncategorized
ഖത്തറില്‍ ചികില്‍സ ചിലവേറും, ഗവണ്‍മെന്റ് മേഖലയിലെ ചികിത്സാ സേവനങ്ങളുടെ ഫീസും നിരക്കുകളും പ്രാബല്യത്തില്‍

അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ഇനി മുതല്‍ വിദേശികള്‍ക്ക് ചികില്‍സ ചിലവേറും. ഗവണ്‍മെന്റ് മേഖലയിലെ ചികിത്സാ സേവനങ്ങളുടെ ഫീസും നിരക്കുകളും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതായി റിപ്പോര്‍ട്ട്.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെയും (എച്ച്എംസി) പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനിലെയും (പിഎച്ച്‌സിസി) ചികിത്സാ സേവനങ്ങളുടെ ഫീസും നിരക്കുകളും ഇന്നലെ (ഒക്ടോബര്‍ 3-ന് ) ആണ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്.
ആര്‍ട്ടിക്കിള്‍ 3-ല്‍ പറഞ്ഞ തീരുമാന പ്രകാരം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്ന് അതായത് ( ഓക്ടോബര്‍ 4 ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് .