Uncategorized

ബഷീര്‍ വടകരക്ക് ‘ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി’ സമ്മാനിച്ചു

ദോഹ. വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തെയും ജീവിതത്തെയും അധികരിച്ച് മലയാളത്തിലെ എഴുപത്തഞ്ചിലധികം സാഹിത്യ സാംസ്‌കാരിക പ്രതിഭകളെ അണിനിരത്തി ആശയം ബുക്സ് പ്രസിദ്ധീകരിച്ച ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി എന്ന കൃതിയുടെ കോപ്പി യു.എ.ഇയിലെ എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ബഷീര്‍ വടകരക്ക് സമ്മാനിച്ചു.

ഷാര്‍ജയിലെ സഫാരി മാളില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് സി.ഇ. ഒ. ഡോ.അമാനുല്ല വടക്കാങ്ങരയാണ് പുസ്തകം സമ്മാനിച്ചത്. സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മാടപ്പാട്, മിറാള്‍ഡ ജുവല്‍സ് ഡയറക്ടര്‍ ഡോ. മുഹമ്മദുണ്ണി ഒളകര, ചാക്കോ ഊളക്കാടന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ മീഡിയ പ്‌ളസ് ഓഫീസുമായി ബന്ധപ്പെടണം

Related Articles

Back to top button
error: Content is protected !!