പലസ്തീന്‍ ഐക്യദാര്‍ഢ്യ – പ്രാര്‍ത്ഥനാ സദസ്സ് സംഘടിപ്പിച്ചു
ദോഹ. പിറന്നുവീണ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന പലസ്തീന്‍ പൗരന്മാരെയും കൊച്ചു കുട്ടികളെയും വനിതകളെയുമടക്കം കൊലപ്പെടുത്തുന്ന ഇസ്രായേല്‍ സയണിസ്റ്റ് ഭീകരതക്കെതിരെ പലസ്തീന്‍ സഹോദരങ്ങള്‍ക്ക്
വേണ്ടി കെഎംസിസി ഖത്തര്‍ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി ഐക്യദാര്‍ഢ്യ – പ്രാര്‍ത്ഥനാ സദസ്സ് സംഘടിപ്പിച്ചു . റഫീഖ് റഹ്‌മാനി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി
മണ്ഡലം കെഎംസിസി പ്രസിഡണ്ട് അന്‍വര്‍ കാടങ്കോട് അധ്യക്ഷത വഹിച്ചു. ജില്ല ആക്റ്റിംഗ് പ്രസിഡണ്ട് നാസര്‍ കൈതക്കാട് ഉദ്ഘാടനം നിര്‍വഹിച്ചു
ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല, ശംസുദ്ധീന്‍ ഉദിനൂര്‍ , അഹമ്മദ്. കെപി,ഷബീര്‍.എന്‍, നൗഷാദ്. ടിഎച്ച്, റിയാസ്.എവി, മന്‍സൂര്‍,റാഷിദ്,അബ്ദുള്‍ ഖാദര്‍,അബീമര്‍ശാദ്,ശക്കീര്‍ അഹമ്മദ് , ഫസല്‍ നങ്ങാരത്ത് , അബ്ദുള്‍ കബീര്‍, എന്നിവര്‍ സംസാരിച്ചു
ഹ്രസ്വ സന്ദര്‍ശത്തിനായി നാട്ടില്‍ നിന്ന് ഖത്തറില്‍ എത്തിയ എംഐസി പ്രിന്‍സിപ്പലും ചീമേനി സിഎച്ച് സെന്റര്‍ എജുവിങ് ചെയര്‍മാനുമായ ജാബിര്‍ ഹുദവിക്കും അബുദാബി കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം സ്ഥാപക നേതാവ് അബ്ദുല്‍ മജീദ് നങ്ങാരത്തിനും സ്വീകരണം നല്‍കി. സംസ്ഥാന നേതാക്കളായ എംവി.ബഷീര്‍, എംടിപി.മുഹമ്മദ് കുഞ്ഞി, എന്‍.എ. ബഷീര്‍ എന്നിവര്‍ സ്‌നേഹ സമ്മാനങ്ങള്‍ കൈമാറി
മണ്ഡലം ജന. സെക്രട്ടറി മുസ്തഫ തെക്കേകാട് സ്വാഗതവും ട്രഷറര്‍ ആബിദ് ഉദിനൂര്‍ നന്ദിയും പറഞ്ഞു