Breaking NewsUncategorized

ഫലസ്തീനികള്‍ക്ക് സഹായവുമായി ഖത്തറില്‍ നിന്ന് ഒരു വിമാനം കൂടി ഈജിപ്തിലേക്ക് പുറപ്പെട്ടു

ദോഹ: ഗസയിലെ ഫലസ്തീനികള്‍ക്ക് സഹായവുമായി സായുധ സേനയുടെ ഒരു വിമാനം കൂടി ഖത്തറില്‍ നിന്ന് പുറപ്പെട്ടു. ഖത്തര്‍ ഫോര്‍ ഡെവലപ്മെന്റും ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയും നല്‍കുന്ന 41 ടണ്‍ ഭക്ഷ്യവസ്തുക്കളുമായാണ് വിമാനം ഇന്നലെ ഈജിപ്തിലെ എല്‍ അരിഷ് നഗരത്തിലേക്ക് പുറപ്പെട്ടത്.

ഇസ്രയേല്‍ ആക്രമണങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീനികള്‍ക്ക് ഖത്തര്‍ ഭരണകൂടം നല്‍കുന്ന പൂര്‍ണ പിന്തുണയുടെ ഭാഗമായാണ് ഈ സഹായം. ഇതുവരെ 533 ടണ്‍ സഹായ വസ്തുക്കളുമായി ഖത്തറില്‍ നിന്ന് 14 വിമാനങ്ങളാണ് ഗസയിലേക്ക് എത്തിയത്.

Related Articles

Back to top button
error: Content is protected !!