Uncategorized
ഖത്തറിലേക്ക് 2,785 മയക്കുമരുന്ന് ലിറിക്ക ഗുളികകള്‍ കടത്താനുള്ള ശ്രമം തകര്‍ത്ത് കസ്റ്റംസ്

ദോഹ: ലിറിക്ക ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി.

സംശയത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോള്‍, ഒളിപ്പിച്ച 2,785 മയക്കുമരുന്ന് ലിറിക്ക ഗുളികകള്‍ കണ്ടെത്തുകയായിരുന്നുവെന്ന് കസ്റ്റംസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.