ഖത്തറിന്റെ തെരുവിലൂടെ അശ്രദ്ധമായും അമിതവേഗതയിലും കാറുകളോടിച്ചവരെ ആഭ്യന്തര മന്ത്രാലയം പിടികൂടി

ദോഹ. ഖത്തറിന്റെ തെരുവിലൂടെ അശ്രദ്ധമായും അമിതവേഗതയിലും കാറുകളോടിച്ചവരെ ആഭ്യന്തര മന്ത്രാലയം പിടികൂടി . യാതൊരു വിധ നിയമങ്ങളും പാലിക്കാതെ രണ്ട് കാറുകള്‍ തെരുവിലൂടെ ചീറിപ്പായുന്ന വീഡിയോ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വൈറലായതോടെയാണ് ആഭ്യന്തര മന്ത്രാലയം നടപടി. രണ്ട് വാഹനങ്ങളെയും അവയുടെ ഡ്രൈവര്‍മാരെയും നിരീക്ഷിക്കുകയും പിടികൂടി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. അവിടെ പ്രതികളെ ജയിലിലടയ്ക്കാനും കോടതിയിലേക്ക് റഫര്‍ ചെയ്യാനും ഉത്തരവിട്ടു. ഡ്രൈവര്‍മാരില്‍ നിന്ന് പിഴ ഈടാക്കുകയും മത്സരത്തിന് ഉപയോഗിച്ച രണ്ട് വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി