20 രാജ്യങ്ങളില്‍ നിന്നുള്ള 150-ലധികം പ്രദര്‍ശകരുമായി ‘ഹോസ്പിറ്റാലിറ്റി ഖത്തര്‍ 2023
അമാനുല്ല വടക്കാങ്ങര
ദോഹ. ഹോസ്പിറ്റാലിറ്റി ട്രേഡുമായി ബന്ധപ്പെട്ട സുപ്രധാന പ്രദര്‍ശനമായ ഹോസ്പിറ്റാലിറ്റി ഖത്തര്‍ 2023 ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. പങ്കെടുക്കുന്ന രാജ്യങ്ങളുടെ അംബാസഡര്‍മാരും അന്താരാഷ്ട്ര പ്രതിനിധി സംഘത്തലവന്‍മാരും ഉള്‍പ്പെടെയുള്ള പ്രാദേശിക, അന്തര്‍ദേശീയ പ്രമുഖരുടെ സാന്നിധ്യത്തില്‍ വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുല്‍ത്താന്‍ ബിന്‍ റാഷിദ് അല്‍ ഖാതര്‍ തിങ്കളാഴ്ച ‘ഹോസ്പിറ്റാലിറ്റി ഖത്തര്‍ 2023’ ഉദ്ഘാടനം ചെയ്തു.
20-ലധികം വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ഹോസ്പിറ്റാലിറ്റി, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, ടൂറിസം, ഫുഡ് ആന്‍ഡ് ബിവറേജ് മേഖലകളിലെ 150-ലധികം വിതരണക്കാരെയും സേവന ദാതാക്കളെയും ഒരുമിച്ച് കൊണ്ടുവന്ന എക്സ്പോയുടെ എട്ടാമത് എഡിഷന്‍ അതിന്റെ ആദ്യ ദിവസം തന്നെ മികച്ച പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. പ്രദര്‍ശനം നാളെ സമാപിക്കും