Uncategorized
സ്മാര്‍ട്ട് സിറ്റി എക്സ്പോ ദോഹ 2023 ല്‍ 60 രാജ്യങ്ങളില്‍ നിന്നായി 4500 സന്ദര്‍ശകര്‍

അമാനുല്ല വടക്കാങ്ങര
ദോഹ: നവംബര്‍ 29 മുതല്‍ 30 വരെ അല്‍ ബിദ്ദ പാര്‍ക്ക് കള്‍ച്ചറല്‍ സോണിന്റെ കോണ്‍ഗ്രസ് സെന്ററില്‍ നടക്കുന്ന സ്മാര്‍ട്ട് സിറ്റി എക്സ്പോ ദോഹ 2023ന്റെ മൂന്നാം പതിപ്പില്‍ 60 രാജ്യങ്ങളില്‍ നിന്നായി 4500 സന്ദര്‍ശകര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം (എംസിഐടി) 16 രാജ്യങ്ങളില്‍ നിന്നുള്ള ലോകത്തെ പ്രമുഖ ഡിജിറ്റല്‍, ഡാറ്റാ വിദഗ്ധരുടെ പങ്കാളിത്തത്തോടെയും പ്രമുഖ സ്മാര്‍ട്ട് സിറ്റി എക്സ്പോ വേള്‍ഡ് കോണ്‍ഗ്രസിന്റെ സംഘാടകരായ ഫിറ ബാഴ്സലോണ ഇന്റര്‍നാഷണലിന്റെ പങ്കാളിത്തത്തോടെയുമാണ് സ്മാര്‍ട്ട് സിറ്റി എക്സ്പോ ദോഹ 2023 ന് ആതിഥേയത്വം വഹിക്കുന്നത്.