Breaking NewsUncategorized
ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് ജി സി സി സുപ്രീം കൗണ്‍സില്‍ അംഗീകാരം
ദോഹ: ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് സി സി സുപ്രീം കൗണ്‍സില്‍ അംഗീകാരം ലഭിച്ചതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് ജിസിസിയിലെ ആഭ്യന്തര മന്ത്രിമാര്‍ കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു.ദോഹയില്‍ ചേര്‍ന്ന ജി സി സി സുപ്രീം കൗണ്‍സിലിന്റെ നാല്‍പത്തിനാലാമത് സമ്മേളനത്തിലാണ് അംഗീകാരം ലഭിച്ചത്. തീരുമാനം നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രിമാരെ സുപ്രീം കൗണ്‍സില്‍ അധികാരപ്പെടുത്തി.
ഒരേ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ സാധിക്കുമെന്നതാണ് ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസയുടെ പ്രത്യേകത.