Uncategorized

യുവ സമൂഹത്തിന് ഖത്തറിന്റെ സമുദ്ര പൈതൃകം പകര്‍ന്നു നല്‍കി ദര്‍ബ് അല്‍ സായിയുടെ അല്‍ ബിദ്ദ ഇവന്റ്

ദോഹ: ദര്‍ബ് അല്‍ സായിയുടെ അല്‍ ബിദ്ദ ഇവന്റ് ഖത്തറിന്റെ യുവ സമൂഹത്തിന് ഖത്തറിന്റെ സമുദ്ര പൈതൃകം പകര്‍ന്നു നല്‍കുന്നതായി മുദ്ര പൈതൃകം രേഖപ്പെടുത്തിയതായി ഇവന്റിന്റെ തലവനായ നാസര്‍ അല്‍ ഖുലൈഫി ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, വ്യാപകമായി പങ്കെടുക്കുന്ന സമ്മേളനമായ ദര്‍ബ് അല്‍ സായിയുടെ അല്‍ ബിദ്ദ ഇവന്റ് ഖത്തറിലെ യുവാക്കള്‍ക്കും കുട്ടികള്‍ക്കും രാജ്യത്തിന്റെ പൈതൃക രീതികളായ പേള്‍ ഡൈവിംഗ്, മീന്‍പിടുത്തം, പരമ്പരാഗത നാടോടി ഗെയിമുകള്‍ എന്നിവ പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നതായി അല്‍ ഖുലൈഫി പറഞ്ഞു.

മുത്തുച്ചിപ്പികളും മുത്തുകളും പിളര്‍ത്തല്‍, കപ്പലുകള്‍ നിര്‍മിക്കല്‍, തുടങ്ങി വിവിധ പുരാതന കടല്‍ പ്രവര്‍ത്തനങ്ങളെ ഈ പരിപാടി എടുത്തുകാണിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!