
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി, 91 ശതമാനം പോളിംഗ്, ഫലമറിയാന്‍ നാളെ രാത്രി വരെ കാത്തിരിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡിയായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. റെക്കോര്‍ഡ് പോളിംഗാണ് നടന്നത്. ഡിജിപോള്‍ ആപ്പ് മുഖേനയാണ് വോട്ടെടുപ്പ് നടന്നത്. ഖത്തറിലില്ലാത്തവര്‍ക്കും വോട്ട് ചെയ്യുവാന്‍ സൗകര്യം ലഭിച്ചതാകാം ഉയര്‍ന്ന പോളിംഗിന് കാരണം. ഡിജിപോള്‍ ആപ്പിലെ റിപ്പോര്‍ട്ടനുസരിച്ച് 91 ശതമാനം പേരാണ് വോട്ട് ചെയ്തത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടിംഗ് ഉച്ചക്ക് 2 മണിക്കാണ് അവസാനിച്ചത്. വോട്ടിംഗ് പൂര്‍ത്തിയായെങ്കിലും ഫലമറിയാന്‍ നാളെ രാത്രി വരെ കാത്തിരിക്കണം