പി.കുഞ്ഞിരാമന്‍ ഫൗണ്ടേഷന്‍ കഥാപുരസ്‌കാരം ഖത്തര്‍ പ്രവാസി അമല്‍ ഫെര്‍മിസിന്

ദോഹ. മഹാകവി പി.കുഞ്ഞിരാമന്‍ ഫൗണ്ടേഷന്‍ കഥാപുരസ്‌കാരം ഖത്തര്‍ പ്രവാസി അമല്‍ ഫെര്‍മിസിന്. അധ്യാപികയും സാമൂഹ്യ പ്രവര്‍ത്തകയുമായ അമല്‍ ഫെര്‍മിസിന്റെ കന്നി പുസ്തകമായ സങ്കടദ്വീപിനാണ് അവാര്‍ഡ്.
പി.കുഞ്ഞിരാമന്‍ നായരുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 27 ന് കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം പ്രശസ്ത ചെറുകഥാകൃത്ത് ടി. പത്മനാഭൻ സമ്മാനിക്കും .
നേരത്തെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ചെറുകഥാ പുരസ്കാരവും സങ്കടദ്വീപിന് ലഭിച്ചിരുന്നു.