
ദി അമീര്‍ സ്വാര്‍ഡ് ഫെസ്റ്റിവലിന്റെ ഭാഗമായി മനോഹരമായ ചുവര്‍ചിത്രങ്ങള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ദി അമീര്‍ സ്വാര്‍ഡ് ഫെസ്റ്റിവലിന്റെ ഭാഗമായി ഖത്തറിലെ വിവിധ റോഡുകളിലും പൊതുസ്ഥലങ്ങളിലും മനോഹരമായ ചുവര്‍ചിത്രങ്ങളൊരുക്കി ഖത്തറിലെ റോഡുകളും പൊതു സ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റി.
ഖത്തര്‍ റേസിംഗ്, ഇക്വസ്ട്രിയന്‍ ക്ലബ്ബ്, കലാകാരന്മാരായ ഹസ്സന്‍ ബാഹു, താമര്‍ അല്‍ ദോസരി എന്നിവരുമായി സഹകരിച്ചാണ് ചുവര്‍ചിത്രങ്ങളാല്‍ ഖത്തറിനെ അലങ്കരിക്കുന്നത്.