Archived Articles

ആഘോഷങ്ങള്‍ സ്‌നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരണം. ഡോ. ശുക്കൂര്‍ കിനാലൂര്‍

ദോഹ. ഏക മാനവികതയും സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന ആഘോഷങ്ങള്‍ സ്‌നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരുകയും മനുഷ്യരെ കൂടുതല്‍ അടുപ്പിക്കുമെന്നും അക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍ അഭിപ്രായപ്പെട്ടു. മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത ജാതി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ മാനവ സൗഹൃദമാണ് കാലഘട്ടത്തിന്റെ ആവശ്യം. സ്‌നേഹ സാഹോദര്യങ്ങളും സൗഹൃദവും വളര്‍ത്താന്‍ പെരുന്നാളാഘോഷം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പുസ്തകത്തിന്റെ ആദ്യ പ്രതി അല്‍ മവാസിം ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് ഹുദവി കൊടങ്ങാട് ഏറ്റുവാങ്ങി . ഈദുല്‍ ഫിത്വര്‍ ആത്മപരിത്യാഗത്തിന്റൈ ആഘോഷപ്പെരുന്നാളാണെന്നും സമൂഹത്തില്‍ ഊഷ്മളമായ ബന്ധങ്ങളുണ്ടാക്കുവാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.


പെരുന്നാള്‍ നിലാവിന്റെ ഓണ്‍ ലൈന്‍ പതിപ്പ് കേരള ബിസിനസ് ഫോറം പ്രസിഡണ്ട് ഷാനവാസ് ബാവ പ്രകാശനം ചെയ്തു. സമൂഹത്തില്‍ സ്‌നേഹവും സാഹോദര്യവും വളര്‍ത്താനും ഐക്യപ്പെടുവാനുമുള്ള സന്ദര്‍ഭമാണ് ഈദെന്ന് അദ്ദേഹം പറഞ്ഞു.


ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ ചടങ്ങില്‍ വിശിഷ്ട അതിഥിയായി സംബന്ധിച്ചു.

മീഡിയ പ്‌ളസ് സി.ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ റഷാദ് മുബാറക് സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.

പെരുന്നാള്‍ നിലാവ് ഓണ്‍ലൈനില്‍ വായിക്കുവാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

PERUNNAL NILAVU- EID UL FITR 2022

Related Articles

Back to top button
error: Content is protected !!