Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഭവന്‍സ് പബ്ളിക് സ്‌ക്കൂള്‍ അധ്യാപകനായിരുന്ന ജോണ്‍പോള്‍ ജോണ്‍സന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് സഹപ്രവര്‍ത്തകരും മാനേജ്മെന്റും

സ്വന്തം ലേഖകന്‍

ദോഹ : ഭവന്‍സ് പബ്ളിക് സ്‌ക്കൂള്‍ അധ്യാപകനായിരുന്ന ജോണ്‍പോള്‍ ജോണ്‍സന്റെ നിര്യാണത്തില്‍ അനുശോചനമറിയിപ്പ് സഹപ്രവര്‍ത്തകരും മാനേജ്മെന്റും.

വേനലവധിക്ക് സ്‌ക്കൂള്‍ അടച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോയ അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം ഞെട്ടലോടെയാണ് കേട്ടത്. സൗമ്യമായ പെരുമാറ്റം കൊണ്ട് സഹപ്രവര്‍ത്തകരുടെ മനസ്സിലിടം നേടിയ ജോണ്‍പോള്‍ ജോണ്‍സന്റെ വേര്‍പാടില്‍ അനുശോചിക്കുന്നതായും ആത്മാവിന്റെ നിത്യാശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും സ്‌ക്കൂള്‍ ഇറക്കിയ കുറിപ്പില്‍ അറിയിച്ചു.

കൊല്ലം ജില്ലയിലെ കാരിക്കുഴി സ്വദേശിയായ ജോണ്‍പോള്‍ 2012 മുതല്‍ ഭവന്‍സ് സ്‌ക്കൂള്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. കഴിഞ്ഞ മാസമാണ് അവധിക്ക് നാട്ടിലേക്ക് പോയത്.

ലിജി ജോണ്‍പോളാണ് ഭാര്യ, 2 വയസ്സുള്ള പ്രിന്‍സ് ഏകമകനാണ്.

Related Articles

Back to top button