Breaking NewsUncategorized
ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിലെ ‘ടോപ്പ് 100 സിഇഒമാരുടെ 2023’ പട്ടികയില്‍ ഖത്തറില്‍ നിന്നും 6 പേര്‍
ദോഹ: ഫോര്‍ബ്സ് മാസികയുടെ മിഡില്‍ ഈസ്റ്റിലെ ‘ടോപ്പ് 100 സിഇഒമാരുടെ 2023’ പട്ടികയില്‍ ഖത്തറില്‍ നിന്നുള്ള ആറ് പേര്‍ ഇടം നേടി. ഊര്‍ജകാര്യ സഹമന്ത്രിയും , ഖത്തര്‍ എനര്‍ജി പ്രസിഡന്റും സിഇഒയുമായ സഅദ് ബിന്‍ ഷെരീദ അല്‍ കഅബി 2023ലെ മിഡില്‍ ഈസ്റ്റിലെ മികച്ച 100 സിഇഒമാരില്‍ നാലാം സ്ഥാനത്തും ക്യുഎന്‍ബി ഗ്രൂപ്പ് സിഇഒ നാസര്‍ അബ്ദുല്ല മുബാറക് അല്‍ ഖലീഫ 11ാം സ്ഥാനത്തും എത്തി. ഊറിഡൂ ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അസീസ് അലൂത്മാന്‍ ഫഖ്റൂ 35-ാം സ്ഥാനത്താണ്. ഖത്തര്‍ ഇസ് ലാമിക് ബാങ്ക് സിഇഒ ബാസല്‍ ഗമാല്‍ 58-ാം സ്ഥാനത്തും നാഖിലാത്ത് സിഇഒ അബ്ദുല്ല അല്‍ സുലൈത്തി 81-ാം സ്ഥാനത്തും അല്‍ റയ്യാന്‍ ടൂറിസം ഇന്‍വെസ്റ്റ്മെന്റ് കമ്പനി (ആര്‍ടിക്) സിഇഒയും മാനേജിങ് ഡയറക്ടറുമായ താരെക് എല്‍ സയീദ് 83-ാം സ്ഥാനത്തുമാണ് ഇടം നേടിയത്.