ഫിന്‍കെയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ലിജോ ജോസിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്‍.ആര്‍. ഐ . സര്‍വീസസ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ലിജോ ജോസിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. തിരുവനന്തപുരം ഫോര്‍ട് മാനര്‍ ഹോട്ടലില്‍ നടന്ന ഇരുപത്തി രണ്ടാമത് പ്രവാസി ഭാരതീയ ദിനാഘോഷത്തില്‍ വെച്ച് മീഡിയ പ്‌ളസ് സിഇഒ യും ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്. പ്രവാസി ബന്ധു ഡോ. എസ്. ്ഹ് മദ്, അല്‍ മവാസിം ട്രാന്‍സ് ലേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷഫീഖ് ഹുദവി എന്നിവരോടൊപ്പം ഫിന്‍കെയര്‍ മാനേജര്‍ പ്രണവ്യ പ്രസാദ്, അനൂഷ അഷ്‌റഫ്, അഖില്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
www.qatarcontact.com എന്ന വിലാസത്തില്‍ ഡയറക്ടറി ഓണ്‍ലൈനില്‍ ലഭിക്കും. മൊബൈല്‍ ആപ്‌ളിക്കേഷനും ലഭ്യമാണ് .
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം