Breaking NewsUncategorized

‘കലാഞ്ജലി’ ഇന്റര്‍ സ്‌ക്കൂള്‍ കലോത്സവം സമാപിച്ചു

ദോഹ : നാലുനാള്‍ നീണ്ട ‘കലാഞ്ജലി’ ഇന്റര്‍ സ്‌ക്കൂള്‍ കലോത്സവ മേളക്ക് ദോഹയില്‍ കൊടിയിറങ്ങി .മീഡിയ പെന്നിന്റെ ആഭിമുഖ്യത്തിലാണ് ഖത്തറിലെ ഇന്ത്യന്‍ വിദ്യര്‍ത്ഥികള്‍ക്കള്‍ക്കായി കലയുടെ വേറിട്ട ഈ അരങ്ങുകള്‍ ഒരുക്കിയത് . പതിനെട്ടോളം ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി ആയിരത്തിഇരുന്നൂറിലേറെ വിദ്യാര്‍ത്ഥികളാണ് കലാഞ്ജലിയുടെ ഭാഗമായത്.

വൈഷ്ണവി സുരേഷ് (ബിര്‍ള പബ്‌ളിക് സ്‌കൂള്‍) കലാഞ്ജലിയുടെ കലാതിലകമായപ്പോള്‍ ഫ്രഡ്ഡി ജോഷ്വാ വിക്റ്റര്‍ (ഒലിവ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ ) കലാ പ്രതിഭയായി.

ദോഹയിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന കലാഞ്ജലി സമാപന ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ മുഖ്യാതിഥിയായിരുന്നു .ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുറ്റമറ്റ രീതിയില്‍ നടത്തിയ ഈ കലാമേള അഭിനന്ദാര്‍ഹമാണെന്നും വരും വര്‍ഷങ്ങളിലെ കലാമേളയുടെ വിജയത്തിനായി എംബസിയുടെ സഹകരണങ്ങള്‍ ഉണ്ടാകമെന്നും അദ്ദേഹം ചടങ്ങില്‍ അഭിപ്രയപ്പെട്ടു .പ്രശസ്ത നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ അപര്‍ണ്ണ ബാലമുരളി ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു .റേഡിയോ മലയാളം സി ഇ ഒ
അന്‍വര്‍ ഹുസ്സൈന്‍ അധ്യക്ഷത വഹിച്ചു. നായിരുന്ന ചടങ്ങില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ പി മണികണ്ഠന്‍, ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാബ, കലാഞ്ജലി ജനറല്‍ കണ്‍വീനര്‍ ബിനുകുമാര്‍, എം.ഇ.എസ് .ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ കാദര്‍ , ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഷമീം ഷൈഖ്,ലോക കേരള സഭ മെമ്പര്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി , ഐസിബിഎഫ് ഉപദേശക സമിതി ചെയര്‍മാന്‍ എസ് .എ .എം ബഷീര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു .

254 പോയിന്റുകള്‍ നേടി എം.ഇ.എസ് .ഇന്ത്യന്‍ സ്‌കൂള്‍ ഒന്നാമതായി .164 പോയിന്റുകളോടെ ബിര്‍ള പബ്‌ളിക് സ്‌കൂള്‍ രണ്ടാം സ്ഥാനവും ,111 പോയിന്റുകള്‍ നേടി
രാജഗിരി പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.


കലാതിലകം, കലാപ്രതിഭ എന്നിവയ്ക്കുപുറമെ ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടിയ സ്‌കൂളുകള്‍ക്കും,എല്ലാ മത്സര വിജയികള്‍ക്കും ഷീല്‍ഡുകളും ,സര്‍ട്ടിഫിക്കറ്റുകളും അംബാസിഡര്‍ വിപുല്‍ ,
അപര്‍ണ്ണ ബാലമുരളി,കലോത്സവ വിധികര്‍ത്താക്കള്‍ ,എന്നിവര്‍ ചടങ്ങില്‍ കൈമാറി .

Related Articles

Back to top button
error: Content is protected !!