ഖത്തര്‍ മലയാളി മാന്വലില്‍ നിങ്ങള്‍ക്കും പങ്കാളികളാവാം

ദോഹ. ഖത്തറിലെ പരസ്യ വിപണിയില്‍ പുതുമകള്‍ സമ്മാനിച്ച മീഡിയ പ്ലസ് ഖത്തര്‍ മലയാളി മാന്വലിന്റെ പരിഷ്‌ക്കരിച്ച മൂന്നാം പതിപ്പ് പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു.ഒരു ചരിത്ര ഗ്രന്ഥത്തിലും ഇടം കിട്ടാതെ പോയ ഖത്തര്‍ മലയാളികളുടെ ജീവിതത്തെ പച്ചയായി പകര്‍ത്തുന്നു. വ്യാപാരം, വിദ്യാഭ്യാസം, കല,സാമൂഹ്യം, സംസ്‌കാരം, മാധ്യമ പ്രവര്‍ത്തനം, ജനസേവനം തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എല്ലാവര്‍ക്കും മാന്വലിന്റെ ഭാഗമാകാം.
മലയാളി മാന്വലിന്റെ മൂന്നാം പതിപ്പില്‍ ഉള്‍പ്പെടുത്തേണ്ടവരെ ചൂണ്ടി കാണിച്ചും മുന്‍ പതിപ്പുകളിലെ പോരായ്മകള്‍ തിരുത്തുവാന്‍ സഹായിച്ചും നിങ്ങള്‍ക്കും ഈ മിഷനില്‍ പങ്കാളികളാവാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 70413304, 77004027 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.