ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററുമായി ചേര്‍ന്ന് കത്താറ ‘ടീം ഇന്ത്യ ഫാഷന്‍ ഷോ സംഘടിപ്പിച്ചു

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള അപെക്സ് ബോഡിയായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററുമായി ചേര്‍ന്ന് കത്താറ കള്‍ചറല്‍ വില്ലേജ് ഗംഭീരമായ ‘ടീം ഇന്ത്യ ഫാഷന്‍ ഷോ’ സംഘടിപ്പിച്ചു
രാജ്യത്തുടനീളമുള്ള അതിമനോഹരമായ വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച അത്ഭുതകരമായ മോഡലുകള്‍ ഫാഷന്‍ ഷോ’ കാണാനെത്തിയവരുടെ മനം കവര്‍ന്നു.വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളിലൂടെ അവതരിപ്പിച്ച ചടുലവും സമ്പന്നവും സാംസ്‌കാരികവുമായ പൈതൃകങ്ങള്‍ ഫാഷന്‍ ഷോയെ ജനകീയമാക്കി. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലെ കള്‍ച്ചറല്‍ മേധാവി സുമ മഹേഷ് ഗൗഡയാണ് ഫാഷന്‍ ഷോ കോര്‍ഡിനേറ്റ് ചെയ്തത്.