Breaking NewsUncategorized
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി
ദോഹ : ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി .മുഗളിനയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്ന കണ്ണൂര്‍ ഒളവിലം മത്തി പറമ്പ്/മേക്കുന്ന് സ്വദേശി നങ്കണ്ടികുനി റഷീദ് (41) ആണ് ഹൃദയ സ്തംഭനം മൂലം ഹമദ് ഹോസ്പിറ്റലില്‍ വെച്ച് നിര്യാതനായത്.
പിതാവ് കാസിം , മാതാവ് ഐഷ, ഭാര്യ റുക്സാന ചെറിയ കോവുമ്മല്‍ . മക്കള്‍ മുഹമ്മദ് റഹദില്‍ (14),മുഹമ്മദ് അയാസ് (7) . സഹോദരങ്ങള്‍ റാഷിദ, ഷഫീഖ് (ദുബായ് ). നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
മയ്യിത്ത് നിസ്‌കാരം ഇന്ന് ളുഹര്‍ നിസ്‌കാരത്തോടനുബന്ധിച്ച് അബുഹമൂര്‍ ഖബര്‍സ്ഥാന്‍ പള്ളിയില്‍ വെച്ച് നടക്കുന്നതാണ്