‘കന്നി പൂവേ ‘ പോസ്റ്ററും ടീസറും റിലീസ് ചെയ്തു

ദോഹ. എസ്സാര്‍ മീഡിയ പുറത്തിറക്കുന്ന കന്നി പൂവേ എന്ന ആല്‍ബത്തിന്റെ പോസ്റ്ററും ടീസറും റിലീസ് ചെയ്തു. അല്‍ സുവൈദ് കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങരയാണ് പോസ്റ്ററും ടീസറും റിലീസ് ചെയ്തത്. മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ മുഹ് സിന്‍ തളിക്കുളം , അലവി വയനാടന്‍, നിയാസ് , ഷാജു, സുരേഷ് കുറുപ്പ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാഖ് തന്റെ മകള്‍ സല്ലക്കായി സമര്‍പ്പിക്കുന്ന ആല്‍ബത്തില്‍ ഫൈസല്‍ തന്നെയാണ് ഗാനമാലപിക്കുന്നത്. റജീബ് മുഹമ്മദും ഷമ്മാസുമാണ് ഛായാഗ്രാഹകര്‍. റിക്കോര്‍ഡിംഗ് സനൂപ് ഹൃദയാനത്തും മിക്‌സിംഗ് ഫവാസ് ഖാനും ക്രിയേറ്റീവ് സപ്പോര്‍ട്ട് ഹനീസ് ഗുരുവായൂരുമാണ്.
മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ മുഹ് സിന്‍ തളിക്കുളം സംവിധാനം ചെയ്ത ആല്‍ബത്തിന്റെ വരികള്‍ ഷാജു തളിക്കുളവും സംഗീതം ശ്യാം ധര്‍മനുമാണ്.
ഗാനം എസ്സാര്‍ മീഡിയയിലൂടെ ഉടന്‍ പ്രേക്ഷകരിലെത്തും.