Uncategorized

ഖത്തര്‍ എനര്‍ജിയും പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡും 20 വര്‍ഷത്തെ എല്‍എന്‍ജി വില്‍പ്പന, വാങ്ങല്‍ കരാര്‍

ദോഹ: ഇന്ത്യയിലേക്ക് പ്രതിവര്‍ഷം 7.5 ദശലക്ഷം ടണ്‍ എല്‍എന്‍ജി വിതരണം ചെയ്യുന്നതിനായി പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡുമായി 20 വര്‍ഷത്തെ എല്‍എന്‍ജി വില്‍പ്പന, വാങ്ങല്‍ കരാറില്‍ (എസ്പിഎ) ഒപ്പുവെച്ചതായി ഖത്തര്‍ എനര്‍ജി അറിയിച്ചു.

എസ്പിഎയുടെ നിബന്ധനകള്‍ക്ക് അനുസൃതമായി, ഖത്തറില്‍ നിന്നുള്ള കരാറിലേര്‍പ്പെട്ട എല്‍എന്‍ജി വോള്യങ്ങള്‍ 2028 മെയ് മുതല്‍ ഖത്തര്‍ എനര്‍ജിയുടെ വിശാലമായ എല്‍എന്‍ജി ഫ്‌ലീറ്റിലെ ഇന്ത്യയിലുടനീളമുള്ള ടെര്‍മിനലുകളിലേക്ക് എക്സ്-ഷിപ്പ് ഡെലിവര്‍ ചെയ്യും.

ഇന്ത്യയിലെ ഗോവയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഊര്‍ജകാര്യ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി പ്രസിഡന്റും സിഇഒയുമായ സാദ് ഷെരീദ അല്‍-കഅബി, ഇന്ത്യന്‍ പെട്രോളിയം, പ്രകൃതി വാതകം, ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവരുടെ രക്ഷാകര്‍തൃത്വത്തിലാണ് കരാര്‍ ഒപ്പിട്ടത്. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറിയും പെട്രോനെറ്റ് എല്‍എന്‍ജി ചെയര്‍മാനുമായ പങ്കജ് ജെയിന്‍, ഗെയില്‍ (ഇന്ത്യ) ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സന്ദീപ് കുമാര്‍ ഗുപ്ത, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ശ്രീകാന്ത് മാധവ് വൈദ്യ,ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണകുമാര്‍ ഗോപാലന്‍ എന്നിവയും ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!