വടക്കാങ്ങര ഗ്രാമത്തിന്റെ ഉല്‍സവമായി ടാലന്റ് പബ്ലിക് സ്‌കൂള്‍ വാര്‍ഷികാഘോഷം
വടക്കാങ്ങര : ടാലന്റ് പബ്ലിക് സ്‌കൂള്‍ മോണ്ടിസോറി വിദ്യാര്‍ത്ഥികളുടെ ബിരുദദാന കള്‍ച്ചറല്‍ പരിപാടി ‘ബ്യൂണിക് 2024’ ഉം സ്‌കൂള്‍ വാര്‍ഷികാഘോഷവും
വടക്കാങ്ങര ഗ്രാമത്തിന്റെ ഉല്‍സവമായി.
സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും മാനേജ്‌മെന്റും നാട്ടുകാരും സജീവമായി പങ്കെടുത്ത ആഘോഷം വൈവിധ്യവും വര്‍ണ്ണാഭവുമായ കലാ വൈജ്ഞാനിക പരിപാടികളോടെ അവിസ്മരണീയമായി . പാഠ്യ പാഠ്യേതര രംഗങ്ങളെ സമന്വയിപ്പിച്ച് സമഗ്രമായ വളര്‍ച്ചയാണ് ശരിയായ വിദ്യാഭ്യാസമെന്ന സുപ്രധാനമായ ആശയം അടയാളപ്പെടുത്തിയ വാര്‍ഷികാഘോഷം ജനപങ്കാളിത്തത്തിലും സംഘാടക മികവിലും വ്യതിരിക്തമായി
നുസ്രത്തുല്‍ അനാം ട്രസ്റ്റ് വര്‍ക്കിങ് ചെയര്‍മാന്‍ കെ അബ്ദു സമദ് കലോത്സവ നഗരിയില്‍ പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. കള്‍ച്ചറല്‍ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നുസ്രത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാനും ജമാഅത്തെ ഇസ് ലാമി മലപ്പുറം ജില്ല വൈസ് പ്രസിഡന്റുമായ എ.ടി ഷറഫുദ്ദീന്‍ നിര്‍വഹിച്ചു.
സ്‌കൂള്‍ അക്കാദമിക് ഡയറക്ടര്‍ ഡോ. സിന്ധ്യ ഐസക് സ്വാഗതം പറഞ്ഞു. ആറാം വാര്‍ഡ് മെമ്പര്‍ ഹബീബുളള പട്ടാക്കല്‍, പി.ടി.എ പ്രസിഡന്റ് ജൗഹറലി തങ്കയത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പാഠ്യ-പാഠ്യേതര രംഗത്ത് മികവുപുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുളള ജനറല്‍ പ്രൊഫിഷന്‍സി അവാര്‍ഡുകള്‍ വിതരണം ചെയ്തു. മീഡിയ വണ്‍ പതിനാലാം രാവ് സീസണ്‍ 6 വിന്നര്‍ സിത്താരയുടെ നേതൃത്വത്തില്‍ ഇശല്‍ ഗാനമേള അരങ്ങേറി.
കലോത്സവത്തിന്റെ രണ്ടാം ദിവസത്തെ കലാപരിപാടികള്‍ പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റും നാടന്‍ പാട്ട് രചയിതാവുമായ കലാഭവന്‍ സജീവും കലാഭവന്‍ ഇടവേള റാഫിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് കെ നജ്മുദ്ധീന്‍, വൈസ് പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍, ജമാഅത്തെ ഇസ് ലാമി പ്രദേശിക അമീര്‍ സി.പി കുഞ്ഞാലന്‍ കുട്ടി, പി.കെ അബ്ദുല്‍ ഗഫൂര്‍ തങ്ങള്‍, ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് സെക്രട്ടറി കെ.ടി ബഷീര്‍, ടി.കെ അബു മാസ്റ്റര്‍, യു.പി മുഹമ്മദ് ഹാജി, കെ.ടി മുഹമ്മദലി മാസ്റ്റര്‍, എം.ടി.എ പ്രസിഡന്റ് അ സ് ലമിയ, കെ യാസിര്‍ എന്നിവര്‍ സംബന്ധിച്ചു.
വൈവിധ്യമാര്‍ന്ന വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് അധ്യാപകര്‍, രക്ഷിതാക്കള്‍, ട്രസ്റ്റ്- എജ്യുക്കേഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.