Breaking News

ട്രാഫിക് അപകടമുണ്ടായാല്‍ നിര്‍ത്താതെ പോകുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ട്രാഫിക് അപകടമുണ്ടായാല്‍ നിര്‍ത്താതെ പോകുന്നത് ഗുരുതരമായ കുറ്റമാണെന്നും ഇത്തരക്കാര്‍ക്ക് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കാമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഡ്രൈവര്‍മാര്‍ക്കിടയിലെ പൊതു ഗതാഗത തെറ്റുകള്‍’ എന്ന ശീര്‍ഷകത്തില്‍ അടുത്തിടെ സംഘടിപ്പിച്ച വെര്‍ച്വല്‍ ബോധവല്‍ക്കരണ പരിപാടിയില്‍ വ്യക്തമാക്കി.

ട്രാഫിക് അപകടമുണ്ടായി ഓടിപ്പോകുകയോ, ഉത്തരവാദപ്പെട്ട ട്രാഫിക് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ പോവുകയോ ചെയ്യുന്നവര്‍ക്ക് ഒരു മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവോ 10,000 റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെ പിഴയോ ലഭിക്കാം.

Related Articles

Back to top button
error: Content is protected !!