ഖത്തറിലെ വളപട്ടണം നിവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ വളപട്ടണം കൂട്ടായ്മ ഫാമിലി ബാച്ച്‌ലര്‍ സംഗമം സംഘടിപ്പിച്ചു
ദോഹ. ഖത്തറിലെ വളപട്ടണം നിവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ വളപട്ടണം കൂട്ടായ്മ ഫാമിലി ബാച്ച്‌ലര്‍ സംഗമം സംഘടിപ്പിച്ചു. ഉംസലാലിലുള്ള അല്‍ ഷല്ലാല്‍ റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ 350 ഓളം പേര്‍ പങ്കെടുത്തു.
വിവിധ കലാ കായിക വിനോദ പരിപാടികള്‍, കുട്ടികളുടെ ഒപ്പന, ഡാന്‍സ്, മുതിര്‍ന്നവര്‍ക്കായി വിവിധ തരം ഗെയിമുകള്‍ , ഗായകന്‍ ജംഷി പുതിയതെരു നയിച്ച ഇശല്‍ സദസ്സ്, വിവിധ തരം മിഠായികളും ഉപ്പിലിട്ടതും ഉള്‍പ്പെടുത്തി തട്ട് കട, ഹലുവ സ്റ്റാള്‍, വിവിധങ്ങളായ പരിപാടികള്‍ കോര്‍ത്തിണക്കിയ സംഗമം തുടങ്ങിയവ പങ്കെടുത്തവര്‍ക്ക് നവ്യാനുഭവമായി.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പൊതു പ്രവര്‍ത്തകന്‍ കെ. സി. സലീം, പത്ര പ്രവര്‍ത്തകര്‍ എം. മുനീര്‍ (സുദിനം ) , പാപ്പിനിശ്ശേരി എച്ച്. ഐ. എസ്. ഖത്തര്‍ യൂണിറ്റ് പ്രസിഡന്റ് ഹാരിസ് കുരിക്കളകത്ത്, തമീം ഹംസ കമാല്‍, നവാസ് കുനിയില്‍, ഹമീദ് എടക്കാവില്‍ , ടി. അന്‍വര്‍ എന്നിവരെ ചടങ്ങില്‍ വെച്ച് മൊമെന്റോ നല്‍കി ആദരിച്ചു.
മുഖ്യാതിഥി മുന്‍ പ്രവാസി കമ്മീഷന്‍ അംഗം കണ്ണൂര്‍. പി. സുബൈര്‍ (ബഹ്റൈന്‍ ) ആശംസാ പ്രസംഗം നടത്തി.
വി. കെ. ഷഹബാസ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ. പി. ബി. റിഷാല്‍, വി. എന്‍. നൌഷാദ് , യു. എം. പി. നാസര്‍, പി. അന്‍വര്‍ (ബഹ്റൈന്‍ ) , ടി. പി. നൌഷാദ് എന്നിവര്‍ പ്രസംഗിച്ചു.
ടി. പി. ഹാരിസ് സ്വാഗതം പറഞ്ഞു.
കലാ കായിക മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി..
ജറീഷ് എളയടത്ത്, ഷമീര്‍ ഖുറൈശി, കെ. വി. ജാഫര്‍, കെ. എസ്. സിറോഷ്, ടി. ബി. ഗഫൂര്‍, വി. കെ. സിദ്ദിഖ് , ഷമീര്‍. ബി. പി , കെ. എല്‍. പി. ബെന്‍സീര്‍ , കെ. പി. ബി നൌഷാദ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.