Uncategorized
സൂഖ് വാഖിഫ് തേന്‍ പ്രദര്‍ശനം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി
ദോഹ: ‘അഞ്ചാമത് സൂഖ് വാഖിഫ് ഇന്റര്‍നാഷണല്‍ ഹണി എക്സിബിഷന്‍’ രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയതായി സൂഖ് വാഖിഫ് മാനേജ്മെന്റ് പ്രഖ്യാപിച്ചു.ശക്തമായ പൊതുജന താല്‍പ്പര്യം കണക്കിലെടുത്താണ് പ്രദര്‍ശനം നീട്ടിയത്. ഇന്ന് സമാപിക്കേണ്ടിയിരുന്ന പ്രദര്‍ശനം ഫെബ്രുവരി 21 ന് സമാപിക്കും.
സൂഖ് വാഖിഫിന്റെ കിഴക്കന്‍ സ്‌ക്വയറില്‍ ദിവസവും നടക്കുന്ന പ്രദര്‍ശനം രാവിലെ 9:00 മുതല്‍ 12:00 വരെയും ഉച്ചകഴിഞ്ഞ് 3:30 മുതല്‍ രാത്രി 10:00 വരെയും സന്ദര്‍ശകര്‍ക്ക് ആക്സസ് ചെയ്യാവുന്നതാണ്.
25 രാജ്യങ്ങളില്‍ നിന്നുള്ള 100-ലധികം പ്രാദേശിക, അന്തര്‍ദേശീയ കമ്പനികള്‍ പങ്കെടുക്കുന്ന ഫെസ്റ്റിവലില്‍ 60 ലധികം ഇനം തേന്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു