പ്രവര്‍ത്തക കണ്‍വെന്‍ഷനും അവാര്‍ഡ് സമര്‍പ്പണവും ഫെബ്രുവരി 26 ന്
ദോഹ: വിദേശ ഭാരതീയരായ പ്രവാസികളുടേയും മടങ്ങിയെത്തിയവരുടേയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കി ഇരുപത് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന പ്രവാസി സംഘടനകളുടെ കൂട്ടായ്മ പ്രസ്ഥാനമായ എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തമിഴ്‌നാട് മേഖല പ്രവര്‍ത്തക കണ്‍വെന്‍ഷനും ടാലന്റ് ബുക്ക് റിക്കാര്‍ഡ് ഫോറം പ്രഖ്യാപിച്ച 2024 ലെ ടാലന്റ് ഐക്കണ്‍ അവാര്‍ഡുകളുടെ സമര്‍പ്പണവും ഫെബ്രുവരി 26 തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം 2-30 ന് ചെന്നൈ മൗണ്ട് റോഡിലുള്ള റയിന്‍ ഡ്രോപ്പ് കണ്‍വെന്‍ഷന്‍ ഹാളില്‍ തമിഴ് നാട് പ്രവാസി ക്ഷേമ വകുപ്പ് മന്ത്രി കെ.എസ്. മസ്താന്‍ ഉത്ഘാടനം ചെയ്യും. ഡി.എം കെ സമുന്നത നേതാവ് അഡ്വ: ആര്‍.എസ്. ഭാരതി എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം പി. അന്‍വര്‍ അദ്ധ്യക്ഷത വഹിക്കും. കൗണ്‍സില്‍ ദേശീയ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ:എസ്. അഹമ്മദ്, സി എം റ്റി. ചെയര്‍മാന്‍ വി.എസ്. പ്രവീണ്‍ ഗോകുലം എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തും. ചെന്നൈയിലെ പ്രവാസി സംഘടനാനേതാക്കളും പൗര പ്രമുഖരും പങ്കെടുക്കും. തക്കല നൂറുല്‍ ഇസ് ലാം യൂണിവേഴ്സിറ്റി പ്രോ: ചാന്‍സിലര്‍ എം.എസ്. ഫൈസല്‍ ഖാന്‍, ചെന്നൈ ബി.എല്‍. എം ഗ്രൂപ്പ് ചെയര്‍മാന്‍ ആര്‍. പ്രേം കുമാര്‍, ഖത്തറിലെ മീഡിയ പെന്‍ ജനറല്‍ മാനേജര്‍ ബിനുകുമാര്‍ ജി, പ്രഥമ പ്രവാസി സംഘടനാ സ്ഥാപകന്‍ പ്രവാസി ബന്ധു ഡോ . എസ്. അഹമ്മദ് എന്നിവര്‍ അവാര്‍ഡുകള്‍ സ്വീകരിക്കും