വരും വര്‍ഷങ്ങളിലെ ഏഷ്യന്‍ ഫുട്ബോള്‍ മത്സരങ്ങളിലെ ആരാധകരുടെ അനുഭവം മാറ്റുന്നതിനുള്ള ആഗോള പങ്കാളിത്തത്തില്‍ ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും ഒപ്പുവച്ചു

അമാനുല്ല വടക്കാങ്ങര
ദോഹ: വരും വര്‍ഷങ്ങളിലെ ഏഷ്യന്‍ ഫുട്ബോള്‍ മത്സരങ്ങളിലെ ആരാധകരുടെ അനുഭവം മാറ്റുന്നതിനുള്ള ആഗോള പങ്കാളിത്തത്തില്‍ ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും (എഎഫ്സി) ഒപ്പുവച്ചു.
ജനുവരി 12-ന് ആരംഭിക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 മുതല്‍ ആരംഭിക്കുന്ന ഈ പങ്കാളിത്തം 2029 വരെ തുടരും. എഎഫ്സി ഏഷ്യന്‍ കപ്പ് സൗദി അറേബ്യ 2027, എഎഫ്സി വിമന്‍സ് ഏഷ്യന്‍ കപ്പ് 2026, എഎഫ്സി അണ്ടര്‍ 23ഏഷ്യന്‍ കപ്പ് ഖത്തര്‍ 2024, എഎഫ്സി ഫുട്സല്‍ ഏഷ്യന്‍ കപ്പ് 2024, 2026, 2028, തുടങ്ങിയ മറ്റ് പ്രധാന മത്സരങ്ങളും, ഈ കാലയളവിലെ എല്ലാ എഎഫ്സി യൂത്ത് നാഷണല്‍ ടീം മത്സരങ്ങളും അവകാശങ്ങളുടെ പാക്കേജില്‍ ഉള്‍പ്പെടുന്നു. കൂടാതെ .
ഖത്തര്‍ എയര്‍വേയ്സിന്റെ സ്പോണ്സര്ഷിപ്പില് എഎഫ്സി ചാമ്പ്യന്‍സ് ലീഗ് 2023/24 നോക്കൗട്ട് സ്റ്റേജിലെ എല്ലാ മത്സരങ്ങളും 2024/25 സീസണ് മുതല്‍ നടക്കുന്ന മൂന്ന് പുതിയ എഎഫ്സി മുന്‍നിര ക്ലബ്ബ് മത്സരങ്ങളായ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് എലൈറ്റ്, എഎഫ്സി വിമന്‍സ് ചാമ്പ്യന്‍സ് ലീഗ്, എഎഫ്സി ചാമ്പ്യന്‍സ് ലീഗ് 2 എന്നിവയും ഉള്‍പ്പെടുന്നു
എയര്‍ലൈനിന്റെ വിനോദ വിഭാഗമായ ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ്, എഎഫ്സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023-ല്‍ പങ്കെടുക്കാന്‍ ആഗോള ആരാധകര്‍ക്കായി സവിശേഷമായ
യാത്രാ പാക്കേജുകള്‍ അവതരിപ്പിക്കുന്നു. റിട്ടേണ്‍ ഫ്ലൈറ്റുകള്‍, ഹോട്ടലുകളുടെ തിരഞ്ഞെടുപ്പ്, മത്സര ടിക്കറ്റുകള്‍ എന്നിവയ്ക്കൊപ്പം, ആവേശഭരിതരായ ആരാധകരെ എന്നത്തേക്കാളും അടുപ്പിക്കുന്നതിനാണ് ഈ പാക്കേജുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഭൂഖണ്ഡത്തിലുടനീളമുള്ള ആരാധകര്‍ ഏഷ്യന്‍ ഫുട്ബോള്‍ അനുഭവിച്ചറിയുന്ന രീതിയിലുള്ള പ്രവര്‍ത്തനവും പരിവര്‍ത്തനവും കണക്കിലെടുത്താണ് യാത്രാ പാക്കേജുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് ഈ യാത്രാ പാക്കേജുകളില്‍ എവിയോസ്, ക്യൂ പോയന്റ്സ് എന്നിവ ശേഖരിക്കാനാകും, കാഷും ഏവിയോസും ഉപയോഗിച്ച് ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ഈ ആവേശകരമായ ടൂര്‍ണമെന്റില്‍ പാക്കേജുകള്‍ ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കള്‍ക്ക് http://www.qatarairways.com/asiancup
എന്ന സമര്‍പ്പിത ലിങ്ക് സന്ദര്‍ശിക്കാം.