
Breaking News
റമദാനില്‍ ഫഹസ് കേന്ദ്രങ്ങള്‍ രാവിലെ 6 മണി മുതല്‍ വൈകുന്നേരം 4 മണി വരെ
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ വാഹനങ്ങളുടെ റോഡ് പെര്‍മിറ്റ് പുതുക്കുന്നതിന് നിര്‍ബന്ധമായും നടത്തേണ്ട സാങ്കേതിക പരിശോധന നടത്തുന്ന ടെക്നിക്കല്‍ ഇന്‍സ്പെക് ഷന് കമ്പനി ( ഫഹസ് )യുടെ അല്‍ മസ്റൂവ, വാദി അല്‍ ബനാത്ത്/മെസൈമീര്‍, അല്‍ ഷഹാനിയ/അല്‍ എഗ്ദ, അല്‍ വക്ര/അല്‍ വുകൈര്‍ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം റമദാനില്‍ രാവിലെ 6 മണി മുതല്‍ വൈകുന്നേരം 4 മണിയായിരിക്കും. അകത്തേക്കുള്ള ഗേറ്റ് 30 മിനിറ്റ് മുമ്പ് അടക്കും.
രാവിലെ 7 മണിക്ക് തുറക്കുന്ന മദീനത്ത് അല്‍ ഷമാല്‍ / എക്സ്റ്റേണലിലെ മൊബൈല്‍ ഇന്സ്പെക്ഷന് യൂണിറ്റ് 2, 4 എന്നിവ 12 മണിവരെയാണ് പ്രവര്‍ത്തിക്കുക. 11.45 ന് അകത്തേക്കുള്ള ഗേറ്റ് അടക്കും.