Local News

ഡോം ഖത്തര്‍ വാര്‍ഷിക ജനറല്‍ ബോഡി ഇന്ന്


അമാനുല്ല വടക്കാങ്ങര

ദോഹ. കഴിഞ്ഞ മൂന്നുവര്‍ഷത്തിലധികമായി ഖത്തറിന്റെ കലാ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ സജീവമായി നിലകൊള്ളുന്ന ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന് ഒരുമണിക്ക് പഴയ ഐഡിയല്‍ സ്‌കൂളില്‍ നടക്കും.
2024-26 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 2021-2024 പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണവുമായിരിക്കും പ്രസ്തുത യോഗത്തിന്റെ മുഖ്യ അജണ്ട.

ഖത്തറിലെ മലപ്പുറം ജില്ലക്കാരായ എല്ലാ പ്രവാസികളെയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായി ഡോം ഭാരവാഹികള്‍ അറിയിച്ചു.

ഖത്തറിലെ മലപ്പുറം ജില്ലക്കാരായ എല്ലാ പ്രവാസികളേയും ഐസിബിഎഫ് ഇന്‍ഷുറന്‍സിലും, പ്രവാസി ക്ഷേമനിധി, നോര്‍ക്ക തുടങ്ങിയ പദ്ധതികളിലും അംഗമാക്കുക എന്നതും നമ്മുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ് . അപേക്ഷ ഫോം രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ ലഭ്യമായി രിക്കും . ഈ പദ്ധതികളില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ ഒരു ഫോട്ടോ, പാസ്‌പോര്‍ട്ട് കോപ്പി,ഐഡി കോപ്പി എന്നിവയും ആവശ്യമായ രജിസ്‌ട്രേഷന്‍ ഫീസും കയ്യില്‍ കരുതണമെന്ന് ഡോം ഖത്തര്‍ പ്രസിഡണ്ട് മശ്ഹൂദ് തിരുത്തിയാട് ആവശ്യപ്പെട്ടു.

കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ഡോം ഖത്തറിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ മേഖലയില്‍ ഒന്നിലധികം തവണ നടത്തിയ രക്തദാന ക്യാമ്പുകള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമായി നടത്തിയ നിരവധി കലാ കായിക വിജ്ഞാന മത്സരങ്ങള്‍, ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പ് 2022 നേ പിന്തുണച്ച് കൊണ്ട് ഖത്തറിലും ഇന്ത്യയിലുമായി നടത്തിയ ഒരു വര്‍ഷം നീണ്ടു നിന്ന ഡോം ഖത്തര്‍ കിക്ക് ഓഫ് 2022 എന്ന കാമ്പയിന്‍ എന്നിവ ശ്രദ്ധേയമായിരുന്നു.

Related Articles

Back to top button
error: Content is protected !!