എക്സിക്ളൂസീവ് റമദാന് ഓഫറിനായി ഗുഡ് വില്‍ കാര്‍ഗോയുമായി കൈകോര്‍ത്ത് റവാബി ഹൈപ്പര്‍മാര്‍ക്കറ്റ്
ദോഹ. ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ റവാബി ഹൈപ്പര്‍മാര്‍ക്കറ്റ്, തങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കള്‍ക്ക് എക്സിക്ളൂസീവ് റമദാന് ഓഫറിനായി ഗുഡ് വില്‍ കാര്‍ഗോയുമായി കൈകോര്‍ക്കുന്നു.
റവാബി ഗ്രൂപ്പും ഗുഡ് വില്‍ കാര്‍ഗോയും തമ്മിലുള്ള ധാരണയനുസരിച്ച് റവാബി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലേക്കുള്ള സീ കാര്‍ഗോ കിലോയ്ക്ക് 4.5 റിയാല്‍ നിരക്കില്‍ ലഭിക്കും. ഏപ്രില്‍ 4 വരെയാണ് ഈ ഓഫര്‍.
മികച്ച റമദാന് ഓഫറില്‍ സാധനങ്ങള്‍ വാ്ങ്ങി ഗുഡ്വില് കാര്‍ഗോയുടെ ഡോര്‍ ടു ഡോര്‍ കാര്‍ഗോ സേവനങ്ങളില്‍ നിന്ന് പ്രയോജനം നേടാം.
റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ഇസ്ഗാവയില്‍ നടന്ന ചടങ്ങില്‍ റവാബി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കണ്ണു ബേക്കര്‍, ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബൂ, റവാബി ആന്‍ഡ് ഗുഡ്വില് കാര്‍ഗോ ഡിപ്പാര്‍ട്ട്മെന്റ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.