Breaking News
രണ്ടായിരം ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് നിത്യവും ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്ത് സ്‌നൂനു
ദോഹ: ഖത്തറിലെ പ്രമുഖ ടെക് സ്റ്റാര്‍ട്ടപ്പായ സ്‌നൂനു ഈ റമദാനില്‍ രണ്ടായിരം ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് നിത്യവും ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്ത് ശ്രദ്ധേയമാകുന്നു. ഡൗണ്‍ടൗണ്‍ ആസ്പയര്‍, കത്താറ, അല്‍ സദ്ദ്, അബു ഹമൂര്‍, അര്‍ റയ്യാന്‍, ഗരാഫ എന്നിവിടങ്ങളിലെ ആറ് ഇഫ്താര്‍ സ്റ്റേഷനുകളില്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ 4 വരെയാണ് ഇഫ്ത്താര്‍ ഭക്ഷണം വിതരണം ചെയ്യുന്നത്.