
ഖത്തറിലേക്കുള്ള പുതിയ യാത്രാ, മടക്ക നയങ്ങള്‍ താമസിയാതെ ഉണ്ടായേക്കുമെന്ന് സൂചന
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കോവിഡ് നിയന്ത്രണ വിധേയമാവുകയും പ്രതിദിന കേസുകളും ആശുപത്രി അഡ്മിഷനുകളുമൊക്കെ ഗണ്യമായി കുറഞ്ഞതോടൊപ്പം നല്ലൊരു ശതമാനം ആളുകളും വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഖത്തറിക്കുള്ള പുതിയ യാത്രാ, മടക്ക നയങ്ങള്‍ താമസിയാതെ ഉണ്ടായേക്കുമെന്ന് സൂചന. ഇന്ന് നടന്ന മന്ത്രി സഭ യോഗം കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കുന്നത് സംബന്ധിച്ച ദുരന്തനിവാരണ സമിതിയുടെ ശുപാര്‍ശകളോടൊപ്പം യാത്രാ, മടക്ക നയങ്ങളും വിശകലനം ചെയ്തതായി അറിയുന്നു.
ഇത് സംബന്ധിച്ച ബന്ധപ്പെട്ട അധികൃതര്‍ താമസിയാതെ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഖത്തര്‍ അംഗീകരിച്ച വാക്സിനേഷന്‍ പൂര്‍ത്തീയാക്കിയവര്‍ക്കുള്ള ക്വാറന്റൈന്‍ ഇളവ്, സന്ദര്‍ശക വിസകള്‍, ഓണ്‍ അറൈവല്‍ വിസകള്‍ മുതലായയവ ആരംഭിക്കല്‍ തുടങ്ങിയവയാണ് പ്രവാസി ലോകം ഉറ്റുനോക്കുന്നത്.