‘ക്രിക്കോണ്‍ 24’ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹനാന്‍ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കള്‍
ദോഹ. ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ജി-മാക്‌സ് ഹൈപ്പര്‍ മാര്‍ക്കറ്റ് ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കോണ്‍ 24 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹനാന്‍ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. റണ്ണേഴ്‌സ് അപ്പിനായുള്ള നസീം ഹെല്‍ത്ത് കെയര്‍ ട്രോഫി ധനാത്ത് അല്‍ ബഹാര്‍ ടീം കരസ്ഥമാക്കി. ഹനാന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ തന്നെ ഇമ്രാന്‍ കോടേശ്വര ഗുഡ്വില്‍ കാര്‍ഗൊ മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടി.
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്‍കാസ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, ഐസിബിഫ് ജനറല്‍ സെക്രട്ടറി കെ.വി. ബോബന്‍, ഐഎസ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഐസിസി സെക്രട്ടറി എബ്രഹാം ജോര്‍ജ്, ഇന്‍കാസ് ഖത്തര്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ഐവൈസി ചെയര്‍പെഴ്‌സണ്‍ ഷഹാന ഇല്ല്യാസ്, ഇന്‍കാസ് ഖത്തര്‍ വനിതാ വിംഗ് പ്രസിഡന്റ് സിനില ജോര്‍ജ്ജ്, ഇന്‍കാസ് സെന്‍ട്രല്‍ യൂത്ത് വിംഗ് പ്രസിഡന്റ് ദീപക് സി.ജി. എന്നിവര്‍ ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. ഇന്‍കാസ് മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഊഫ്, ജനറല്‍ സെക്രട്ടറി അഷ്‌റഫ് നന്നമ്മുക്ക്, ട്രഷറര്‍ അഷ്‌റഫ് വാകയില്‍, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുനീര്‍ വെളിയങ്കോട്, വൈസ് പ്രസിഡണ്ടുമാരായ സിദ്ദീഖ് ചെറുവല്ലൂര്‍, സി.എ. സലാം, സെക്രട്ടറിമാരായ ശിഹാബ് നരണിപ്പുഴ, ആഷിക് തിരൂര്‍, ഷംസീര്‍ കാളാച്ചാല്‍, യൂത്ത് വിംഗ് പ്രസിഡന്റ് ഷറഫുദ്ദീന്‍ നന്നമ്മുക്ക്, ജനറല്‍ സെക്രട്ടറി സിജോ നിലമ്പൂര്‍, ട്രഷറര്‍ ഹാദി എന്നിവര്‍ ടൂര്‍ണമെന്റിന് നേത്യത്വം നല്‍കി.