
മെജസ്റ്റിക് ഖത്തര്‍ സാംസ്‌കാരിക സമ്മേളനം ഇന്ന്
ദോഹ. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പുതിയ കൂട്ടായ്മയായ മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്റെ ഔപചാരിക ഉദ്ഘാടനത്തോടനുബന്ധിച്ച സാംസ്‌കാരിക സമ്മേളനം ഇന്ന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വൈകുന്നേരം 6.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ആലങ്കോട് ലീല കൃഷ്ണന്‍, അഡ്വ. കെ.എന്‍.എ. ഖാദര്‍, എം സ്വരാജ്, ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ പങ്കെടുക്കും.