
കെ.എം.സി.സി. ഖത്തര്‍ വിമണ്‍സ് വിംഗ് ഹര്‍ ഇംപാക്ട് സീസണ്‍ 1 കാംപയിനിന് തുടക്കമായി
ദോഹ: കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന കമ്മറ്റിയുടെ സബ് കമ്മറ്റിയായ വിമണ്‍സ് വിംഗ് സംഘടിപ്പിച്ച ഹര്‍ ഇംപാക്ട് സീസണ്‍ 1 കാംപയിനിന് തുടക്കമായി
റയ്യാന്‍ പ്രൈവറ്റ് സ്‌കുളില്‍ വെച്ച് നടന്ന ചടങ്ങ് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി. വിമന്‍സ് വിങ് പ്രസിഡന്റ് സമീറ അബ്ദുന്നാസറിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ പി.എസ്.എം ഹുസ്സൈന്‍, ഉപദേശകസമിതി ചെയര്‍മാന്‍ എം.പി ഷാഫി ഹാജി, വടകര നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.പി. ജാഫര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളിലെ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, പരിപാടിയുടെ പ്രായോജകര്‍, സാമൂഹ്യ സാസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
വിമന്‍സ് വിംഗ് ജനറല്‍ സെക്രട്ടറി സലീന കൂലത്ത് ഹര്‍ ഇംപാക്ട് കാമ്പയിന്‍ വിശദീകരിച്ചു. വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ മുടങ്ങിയവരോ, സാഹചര്യത്തിന്റെ സമ്മര്‍ദ്ദങ്ങളാല്‍ യോഗ്യതയുണ്ടായിട്ടും തുടര്‍പഠന സാദ്ധ്യതകള്‍ മുടങ്ങിയവരോ ആയ വനിതകള്‍ക്ക് അവരുടെ സ്വപ്നങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ഉപദേശ നിര്‍ദേശങ്ങളും സാധ്യമാവുന്ന സൗകര്യങ്ങളും ഒരുക്കികൊടുക്കുക, ജോലിക്കാരായ വനിതകള്‍ക്ക് അവരുടെ കരിയര്‍ മെച്ചപ്പെടുത്താനുള്ള പരിശീലനം, സോഷ്യല്‍, മെന്റല്‍ കൗണ്‍സിലിംഗ് സപ്പോര്‍ട്ട് തുടങ്ങിയ വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങളാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്.
പരിപാടിയോടനുബന്ധിച്ച് നടന്ന മ്യൂസിക്കല്‍ ട്രീറ്റില്‍ ഖത്തറിലെ മുന്‍നിര ഗായകരായ റിയാസ് കരിയാട്, മഷ്ഹൂദ് തങ്ങള്‍ തുടങ്ങിയവര്‍ സംഗീത നിശ അവതരിപ്പിച്ചു. നൂറിലധികം വരുന്ന മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മാസ് മെഹന്തി കോംപറ്റീഷന്‍, ഫോട്ടോഗ്രഫി, കാലിഗ്രഫി, പ്രബന്ധ രചന, കളറിംഗ്, പെയിന്റിംഗ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും വിധികര്‍ത്താക്കളെ ആദരിക്കലും നടന്നു.
സയ്യിദ ഫാത്തിമ തബസും ഖിറാത്ത് നടത്തി. വൈസ് പ്രസിഡന്റ് ഡോ. ബുഷറ അന്‍വര്‍ ആയിരുന്നു പരിപാടിയുടെ അവതാരക. ജനറല്‍ സെക്രട്ടറി സലീന കൂലത്ത് സ്വഗതവും ട്രഷറര്‍ സമീറ അന്‍വര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായ ഡോ. നിഷ ഫാതിമ,ഡോ. ബുഷറ അന്‍വര്‍, മാജിദ നസീര്‍ , ബസ്മ സത്താര്‍ ,റുമീന ഷമീര്‍ , അഡൈ്വസറി ചെയര്‍പേഴ്‌സണ്‍ മൈമൂന സൈനുദ്ധീന്‍ തങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. വിമണ്‍സ് വിങ്ങ് എക്‌സിക്യൂട്ടീവ് അംഗങ്ങളും ജില്ലാ മണ്ഡലം ഭാരവാഹികളും പങ്കെടുത്തു.