Local News

ഇ ടി കരീം നിര്‍ഭയനായ പോരാളി: പാറക്കല്‍ അബ്ദുല്ല

ദോഹ. കഴിഞ്ഞ ആഴ്ച ഈ ലോകത്തോട് വിട പറഞ്ഞ ഇടി കരീം നിര്‍ഭയനായ പോരാളിയായിരുന്നുവെന്ന് മുസ് ലിം ലീഗ് സെക്രട്ടറി പാറക്കല്‍ അബ്ദുല്ല അഭിപ്രായപ്പെട്ടു . കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇടി കരീം അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ആദര്‍ശ നിലപാടുകളില്‍ ഉറച്ച് നിന്ന വ്യക്തിത്വമായിരുന്നു കരീം എന്ന് ചടങ്ങില്‍ സംസാരിച്ച എസ് എ എം ബഷീര്‍ പറഞ്ഞു .
കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ മുന്‍ പ്രസിഡന്റും മറ്റ് സാമൂഹ്യ -സാംസ്‌കാരിക സംഘടനയില്‍ സജീവമായിരുന്ന ദാര്‍ശനികനും എഴുത്തുക്കാരനുമായിരുന്ന ഇ ടി കരീമിന്റെ നിര്യാണത്തില്‍ കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി തുമാമയിലുള്ള കെഎംസിസി ആസ്ഥാനത്ത് നടന്ന അനുശോചന യോഗം മുഹമ്മദ് ഫൈസി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

ജില്ലാ ആക്ടിങ് പ്രസിഡന്റ് അലി ചേരൂര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ് ലിം ലീഗ് സെക്രട്ടറി പാറക്കല്‍ അബ്ദുല്ല , അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എംപി ഷാഫി ഹാജി , അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍ ,സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് , സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി , സീനിയര്‍ നേതാക്കളായ മുട്ടം മഹമ്മുദ് ,കെഎസ് മുഹമ്മദ് കുഞ്ഞി , സാദിഖ് പാക്യാര ,കോയ കൊണ്ടോട്ടി ,ജില്ലാ നേതാക്കളായ സമീര്‍ ഉടുമ്പുന്തല , സിദീഖ് മണിയന്‍പാറ ,നാസ്സര്‍ കൈതക്കാട് ,മൊയ്ദു ബേക്കല്‍ ,സാദിഖ് കെസി , കാസര്‍ഗോഡ് മണ്ഡലം ജ:സെക്രട്ടറി ഷഫീഖ് ചെങ്കള എന്നിവര്‍ അനുസ്മരിച്ചു.

Related Articles

Back to top button
error: Content is protected !!