പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ദോഹ. പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. നുഐജയിലെ കേംബ്രിഡ്ജ് ഗേള്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന സംഗമത്തില്‍ ഖത്തറിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമായി അഞ്ഞൂറിലധികം പെരുമ്പാവൂര്‍ നിവാസികള്‍ പങ്കെടുത്തു.
എഡ്‌സോ, അങ്കമാലി അസോസിയേഷന്‍,ആലുവ അസോസിയേഷന്‍, മറ്റ് എറണാകുളം ജില്ലയിലെ സംഘടനകളുടെ ഭാരവാഹികളുടെ സാന്നിധ്യംകൊണ്ട് ഇഫ്താര്‍ മീറ്റ് കൂടുതല്‍ ഹൃദ്യമായി.
പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ വൈസ് പ്രസിഡന്റ് ഷബാന്‍ ചുണ്ടക്കാടന്‍ ,സെക്രെട്ടറി നിഷാദ് സെയ്ദ് ,ട്രഷറര്‍ സനന്ത് രാജ്, ഇഫ്താര്‍ കമിറ്റി കണ്‍വീനര്‍ സനൂപ് കെ അമീര്‍ , സുനില്‍ പെരുമ്പാവൂര്‍ , വൈസ് പ്രസിഡന്റ് മെര്‍ലി അജാസ്, ജോയിന്‍ സെക്രട്ടറിമാരായ എല്‍ദോ എബ്രഹാം, ഖമറൂനിസ ഷെബിന്‍, ജോയിന്‍ ട്രഷറര്‍ മുഹമ്മദ് ജിബിന്‍, എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് ആയ സലീല്‍ സലാം , സുനില്‍ മുല്ലശ്ശേരി,രാജേഷ് എം. ജി , നിധിന്‍, നിയാസ് കാസിം , ജോണി പൈലി, മിഥുന്‍ സജു , താഹ, അന്‍സാര്‍ വെള്ളാക്കുടി, അഡ്വ മഞ്ജുഷ ശ്രീജിത്ത് , സുനില ജബ്ബാര്‍ , നീതു അഭിലാഷ് , എന്നിവര്‍ നേതൃത്വം നല്‍കി