പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന രതീഷ് കക്കോവിന് ഡോം ഖത്തര്‍ യാത്രയയപ്പ് നല്‍കി

ദോഹ. 14 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന രതീഷ് കക്കോവിന് ഡോം ഖത്തര്‍ യാത്രയയപ്പ് നല്‍കി . ഐസിസി അശോക ഹാളില്‍ നടന്ന മല്‍ഹാര്‍ 2024 ന്റെ നിറഞ്ഞ വേദിയിലാണ് ഡോം ട്രഷറര്‍ കൂടിയായ രതീഷ് കക്കോവിന് യാത്രയയപ്പ് നല്‍കിയത്. ഡോം ഖത്തര്‍ പ്രസിഡണ്ട് ഉസ്മാന്‍ കല്ലന്‍ ചീഫ് അഡൈ്വസര്‍ മശ്ഹൂദ് വി.സി എന്നിവര്‍ ചേര്‍ന്ന് മെമന്റോ സമ്മാനിച്ചു. രതീഷ് കക്കോവ് നന്ദി പറഞ്ഞു.