ഇന്‍കാസ് ഒഐസിസി ഖത്തര്‍ ആദരിച്ചു

ദോഹ. നീറ്റ് പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഒന്നാം റാങ്കും ദേശീയ തലത്തില്‍ 23 റാങ്കും കരസ്ഥമാക്കിയ ആര്‍എസ്ആര്യക്ക് ഇന്‍കാസ് ഒഐസിസി ഖത്തര്‍ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു.
ഇന്‍കാസ് ഒഐസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ വൈ:പ്രസിഡന്റ് ബെന്നി കൂടത്തായ് മെമൊന്റോയും കൊടുവള്ളി നിയോജക മണ്ഡലം ട്രഷറര്‍ മോന്‍സി കൂടത്തായ് ഷാളും സമ്മാനിച്ചു. യൂത്ത് കോണ്‍ഗ്രസ് താമരശ്ശേരി മണ്ഡലം പ്രസിഡന്റ് വി ആര്‍ കാവ്യ, ഇന്‍കാസ് ഒഐസിസി ഖത്തര്‍ കൊടുവള്ളി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി റിഷാദ് പള്ളിമുക്ക്, എക്‌സികുട്ടീവ് അംഗം സികെ ജംഷീര്‍ സംബന്ധിച്ചു.