Local News
ബിജേഷ് കൈപ്പട പൊന്നാനി ഡോം ഖത്തര്‍ ട്രഷറര്‍

ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം ഡോം ഖത്തര്‍ പുതിയ ട്രഷററായി ബിജേഷ് കൈപ്പട പൊന്നാനിയെ തെരഞ്ഞെടുത്തു.
ട്രഷറര്‍ ആയിരുന്ന രതീഷ് കക്കോവ് പ്രവാസ ജീവിതത്തില്‍ നിന്നും താല്‍ക്കാലികമായി വിടപറഞ്ഞ് നാട്ടിലേക്ക് പോകുന്ന കാരണമാണ് പുതിയ ട്രഷററായി ബിജേഷിനെ തെരെഞ്ഞെടുത്തത്.
മീഡിയ വിംഗിലേക്ക് രാഹുല്‍ ശങ്കര്‍ തയ്യാലിങ്ങലിനേയും, എക്സിക്യൂട്ടീവ് അംഗമായി യൂസുഫ് പഞ്ചിലി പറപ്പൂരിനേയും ഉള്‍പ്പെടുത്തി.
യോഗത്തിന് ജനറല്‍സെക്രട്ടറി മൂസ താനൂര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഉസ്മാന് കല്ലന് അദ്ധ്യക്ഷത വഹിച്ചു.വിസി. മഷ്ഹൂദ്, ഡോ.വിവി ഹംസ ,മുസ്തഫ ഹാജി വണ്ടൂര്‍,എംടി നിലമ്പൂര്‍, അബ്ദുള്‍ ഖാദര്‍ ചേലാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ട്രഷറര്‍ ബിജേഷ് പൊന്നാനി നന്ദി പറഞ്ഞു.