Uncategorized

‘നമ്മള്‍ ഇതും അതിജീവിക്കും’, എട്ടാം തരം വിദ്യാര്‍ഥിനിയുടെ ചിത്രം ശ്രദ്ധേയമാകുന്നു

ദോഹ. വയനാട്ടിലെ പ്രകൃതി ദുരന്തത്തില്‍ വിറങ്ങലിച്ചുനില്‍കുന്ന കേരള ഹൃദയത്തിന്
സമീപ ദിവസങ്ങളില്‍ കേള്‍ക്കുന്ന പ്രത്യാശയുടെ വാര്‍ത്തകള്‍ ഉണര്‍വേകുമ്പോള്‍ നമ്മള്‍ ഇതും അതിജീവിക്കും എന്ന ആശയത്തില്‍ എട്ടാം തരം വിദ്യാര്‍ഥിനിയുടെ ചിത്രം ശ്രദ്ധേയമാകുന്നു. ചോതാവൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചമ്പാട്
എട്ടാം തരം വിദ്യാര്‍ഥിനി അവന്ധിക കെ യുടേതാണ് ചിന്തിപ്പിക്കുന്ന ചിത്രം

എൽ കെ ജി മുതൽ ചിത്രം വരച്ചു തുടങ്ങിയ അവന്ധിക ചിത്രരചനയിൽ ഇതിനകം അനവധി പുരസ്‌കാരങ്ങൾ വാങ്ങിച്ചിട്ടുണ്ട്. വീരേന്ദ്രൻ പള്ളൂരിന്റെ കീഴിലാണ് ചിത്രരചന അഭ്യസിപ്പിക്കുന്നത്. സ്കൂളിൽ നിന്നുള്ള പ്രോത്സാഹനങ്ങളും കുട്ടിക്ക് ഏറെ പ്രചോദനമാണ്. ഈ ചിത്രം ഫ്രെയിം ചെയ്ത് ആരെങ്കിലും വാങ്ങുകയാണെങ്കിൽ ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന ആഗ്രഹം കൂടി അവന്ധിക പറയുന്നു. എഴുത്തുകാരൻ കൂടിയായ പിതാവ് സുരേഷ് കൂവാട്ട് ഖത്തർ പ്രവാസിയാണ്. അമ്മ സുനജ, അനുജത്തി ഗൗതമി അടങ്ങുന്നതാണ് കുടുംബം.

Related Articles

Back to top button
error: Content is protected !!