Uncategorized

മൈത്രിക്ക് കാവലാകാം പരിപാടി ശ്രദ്ധേയമായി

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മൈത്രിക്ക് കാവലാകാം എന്ന തലകെട്ടില്‍ തുമാമ സൗഹൃദവേദി ഒരുക്കിയ സദസ്സ് ശ്രദ്ധേയമായി .

രാജ്യത്തിന്റെ ധീര വീര പുരുഷന്മാര്‍ ജീവനും രക്തവും നല്‍കി നേടിയെടുത്ത സ്വാതന്ത്ര്യം രാജ്യത്തെ സകല വിഭാഗം ജനങ്ങള്‍ക്കും അനുഭവേദ്യമാകാനുള്ള കരുതലും കാവലും ആത്മാര്‍ഥമായി ഭരണസിരാകേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാകണം.അതാണ് സ്വാത്രന്ത്ര്യത്തിനു വേണ്ടി പോരാടിയ ചരിത്രപുരുഷന്മാര്‍ക്കുള്ള യഥാര്‍ഥ അംഗീകാരവും ആദരവും. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മൈത്രിക്ക് കാവലാകാം എന്ന തലകെട്ടില്‍ തുമാമ സൗഹൃദവേദി ഒരുക്കിയ സദസ്സ് അഭിപ്രായപ്പെട്ടു.സമൂഹം ഒറ്റക്കെട്ടായി നിന്നു വളര്‍ത്തുകയും പടര്‍ത്തുകയും പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത് വരും തലമുറക്ക് പ്രതീക്ഷകള്‍ നല്‍കി നിര്‍മ്മിച്ചെടുക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് സ്വാതന്ത്ര്യത്തിന്റെ കാമ്പും കാതലും.

സൗഹൃദവേദി തുമാമ സോണല്‍ പ്രസിഡണ്ട് മുഷ്താഖിന്റെ ആമുഖ ഭാഷണത്തോടെ തുടങ്ങിയ സായാഹ്ന സദസ്സില്‍ സൗഹൃദവേദി ഉപാധ്യക്ഷന്‍ നബീല്‍ പുത്തൂര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.തുടര്‍ന്ന് ജയന്‍ മെടിക്കൈ,പോള്‍ സലതജദീദ്, യാസര്‍ അറഫാത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പ്രകാശ്, റസീന, നിയാസ് തുടങ്ങിയ പ്രതിഭകള്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു.അസീസ് മഞ്ഞിയില്‍ പരിപാടികള്‍ നിയന്ത്രിച്ചു. ആദില്‍, അസ്ലം എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!