Breaking News
ഡോ.വി.വി.ഹംസക്ക് അന്‍സാര്‍ ഇംഗ്‌ളീഷ് സ്‌കൂളിന്റെ ആദരം
പെരുമ്പിലാവ് . സാമൂഹ്യ പ്രതിബദ്ധതയുള്ള സംരംഭകനായ അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍
ഡോ.വി.വി.ഹംസക്ക് അന്‍സാര്‍ ഇംഗ്‌ളീഷ് സ്‌കൂളിന്റെ ആദരം . അന്‍സാര്‍ ഇംഗ്‌ളീഷ് സ്‌കൂളില്‍ നടന്ന അന്‍സാര്‍ ലിറ്ററേച്ചര്‍ കാര്‍ണിവലിന്റെ സമാപന ചടങ്ങിലാണ് ഡോ. വിവി ഹംസയെ മെമന്റോ നല്‍കി ആദരിച്ചത്.
സ്‌കൂള്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ് മെമന്റോ സമ്മാനിച്ചു. പ്രശസ്ത വിവര്‍ത്തക രമ മേനോന്‍, കെബിഎഫ് ട്രഷറര്‍ നൂറുല്‍ ഹഖ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിഎം.ഫിറോസ്, വൈസ് പ്രിന്‍സിപ്പല്‍ ഷൈനി ഹംസ, മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, ഡോ.വി.ടി.ഇഖ്ബാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.